വണ്ടൂർ: സംസ്ഥാന വടംവലി മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജാസ് വണ്ടൂർ ടീമിനെ പോരൂർ കാരപ്പുറം നവോദയ ക്ലബ് ആദരിച്ചു. എ.എസ്.ഐ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നവോദയ കാരപ്പുറം ക്ലബ് അംഗങ്ങളായ സി. ഷിബിൻസ്, വിഷ്ണുദാസ്, കെ. ജിത്തു എന്നിവരടക്കമുള്ള ജാസ് വണ്ടൂർ ടീം കോട്ടയത്ത് നടന്ന സംസ്ഥാന വടംവലി മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വാർഡ് അംഗം എൻ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജെ. ക്ലീറ്റസ്, ഒ.കെ. ശിവപ്രസാദ്, വടംവലി ഗ്രൂപ്പ് ജില്ല പ്രസിഡൻറ് ഇ.പി. കബീർ, സലീം മേലാറ്റൂർ, ജാസ് ക്ലബ് മാനേജർ ജാസ് കുഞ്ഞിമുഹമ്മദ്, നവോദയ ക്ലബ് പ്രസിഡൻറ് കെ.പി. തസീർ, കെ.പി. ജംഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.