നിലമ്പൂർ: വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി മലപ്പുറം ഡിവിഷൻ നിലമ്പൂർ റേഞ്ചിെൻറയും നാട്ടുകാരുടെയും നേത ൃത്വത്തിൽ കാട്ടുതീ പ്രതിരോധ ബോധവത്കരണ റാലിയും ക‍്യാമ്പും സംഘടിപ്പിച്ചു. നിലമ്പൂർ ട്രോമാകെയർ, മേപ്പാടം റഹ്മാനിയ കോളജ് എച്ച്.എസ്.എസ് വിഭാഗം വിദ്യാർഥികൾ, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലക്കാർഡുകളുമേന്തി വടപുറത്തുനിന്ന് നിലമ്പൂർ കനോലി േപ്ലാട്ടിലേക്ക് റാലി സംഘടിപ്പിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.ടി. നാസർ അധ‍്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്റ്റ് േറഞ്ച് ഓഫിസർ രവീന്ദ്രൻ, ഫോറസ്റ്റ് ഓഫിസർമാരായ ഹരിദാസ്, മുഹ്സിൻ, രാംദാദാസ് എന്നിവർ സംസാരിച്ചു. നിലമ്പൂർ ട്രോമോകെയർ അംഗങ്ങളായ നിയാസ്, നൗഷാദ്, മുജീബ്, സുബൈർ എന്നിവർ നേതൃത്വം നൽകി. പടം. mpn nbr news 2 photo -2 വനംവകുപ്പിെൻറ കാട്ടുതീ പ്രതിരോധ പ്രവർത്തന റാലി മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.