കാളികാവ്: ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതർക്ക് ഭക്ഷ്യവിഭവ കിറ്റുകൾ വിതരണം ചെയ്തു. പുറ്റമണ ്ണയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. എഴുനൂറോളം കിറ്റുകളാണ് നൽകിയത്. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഹിറാ മസ്ജിദ് ഖത്തീബ് ഉസ്മാൻ സുല്ലമി, ബഷീർ മാസ്റ്റർ, ഹാഫിസ് മുഹമ്മദ്, റമീസ് ചോക്കാട് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി വിജയഭേരി രാത്രികാല സഹവാസ ക്യാമ്പ് തുടങ്ങി എടക്കര: എസ്.എസ്.എൽ.സി വിജയഭേരി രാത്രികാല സഹവാസ ക്യാമ്പിന് നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ബിജു, വി.പി. റസിയ, സ്കൂൾ മാനേജർ കളത്തിങ്ങൽ ജമീല, പ്രധാനാധ്യാപിക വി.പി. അന്നമ്മ, കെ.പി. മുസഫർ, എം.എം. നജീബ്, ടി.എച്ച്. അബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.