അപകടം പതിവാകുന്നു നിലമ്പൂർ: ഏറെ തിരക്കേറിയതും വീതി കുറഞ്ഞതുമായ നിലമ്പൂർ കോവിലകം റോഡിലെ ഓവുചാലിന് സ്ലാബുകൾ സ് ഥാപിക്കാത്തത് അപകടം വരുത്തുന്നു. പുതിയവ സ്ഥാപിക്കുന്നതിനാണ് നിലവിലെ സ്ലാബുകൾ പൊളിച്ചുമാറ്റിയത്. എന്നാൽ, മൂന്ന് ആഴ്ച പിന്നിട്ടിട്ടും ഇത് സ്ഥാപിക്കാൻ കരാറുകാരൻ കൂട്ടാക്കിയിട്ടില്ല. പുതിയത് വാർത്ത് ഇട്ടിട്ടുണ്ടെങ്കിലും സ്ഥാപിക്കാൻ ആളുകളെ കിട്ടുന്നില്ലെന്നാണ് കരാറുകാരെൻറ മറുപടി. പഴയ സ്ലാബുകൾ റോഡരികിൽ വ‍്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഇട്ടിരിക്കുകയാണ്. ഇതുമൂലം കടകളിലേക്ക് കയറുന്നതിന് ഉപഭോക്താക്കൾക്ക് കഴിയുന്നുമില്ല. വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾക്ക് കടന്നുപോവാനും ബുദ്ധിമുട്ടാണ്. സ്ലാബുകൾ പെെട്ടന്ന് സ്ഥാപിക്കണമെന്ന് ആവശ‍്യപ്പെട്ട് വ‍്യാപാരികൾ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.