വളയംകുളത്ത് കാര്‍ സുരക്ഷാതൂണിലിടിച്ച് തലകീഴായി മറിഞ്ഞു

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ വളയംകുളത്ത് കാര്‍ സുരക്ഷാതൂണിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക് കേറ്റു. കണ്ണൂരില്‍ നിന്ന് മടങ്ങുകയായിരുന്ന തൃശൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശികളായ സുദര്‍ശനം അനീഷ് (39) സൗമ്യ (34) ശാരദ (52)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ വളയംകുളം െറസ്റ്റ് ഹൗസിന് സമീപം ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ കാര്‍ പൂർണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.