mt news MT thenni

തേഞ്ഞിപ്പലത്ത് അക്രമങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ധാരണ സർവകക്ഷി യോഗത്തിലാണ് തീരുമാനം തേഞ്ഞിപ്പലം: അക്രമപ്രവ ർത്തനങ്ങളിൽനിന്ന് മുഴുവൻ രാഷ്ട്രീയ കക്ഷികളും വിട്ടുനിൽക്കാൻ ധാരണ. കഴിഞ്ഞ ദിവസം ചേളാരിയിൽ ബ്യൂട്ടി പാർലർ തകർത്തതിനെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. കുറ്റവാളികളെ ഉടൻ കണ്ടെത്തും. ഇതിൽ രാഷ്ട്രീയ ഇടപെടലോ കുറ്റവാളികളെ സംരക്ഷിക്കലോ ഉണ്ടാകില്ല. എല്ലാ കക്ഷികളും യോജിച്ച് സംഘർഷം ഒഴിവാക്കാൻ നടപടിയെടുക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി. ബ്യൂട്ടി പാർലർ തകർത്തതിൽ കുറ്റവാളികളെ ഉടൻ പിടികൂടാൻ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തേഞ്ഞിപ്പലം എസ്.ഐ ബിനു കെ. തോമസ്, അഡീഷനൽ എസ്.ഐ സുബ്രഹ്മണ്യൻ എന്നിവർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജേഷ് ചാക്യാടൻ (കോൺഗ്രസ്), സി. പരമേശ്വരൻ, കെ. സുനിൽ (സി.പി.എം), ഇ.കെ. ബഷീർ (മുസ്ലിം ലീഗ്), ടി. മധു, വാസുദേവൻ, നാരായൺ, സുകേഷ് ദേവ് (ബി.ജെ.പി), എം. വിജയൻ (എൻ.സി.പി), കെ.ടി. യൂനുസ് (എ.എ.പി), നൗഷാദ് (എസ്.ഡി.പി.ഐ), കെ. ജനാർദനൻ (സി.പി.ഐ) എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.