പ്രാദേശിക ചരിത്ര മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് സാമൂഹിക ബാധ്യത -മന്ത്രി

പ്രാദേശിക ചരിത്ര മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് സാമൂഹിക ബാധ്യത -മന്ത്രി കൊണ്ടോട്ടി: പ്രാദേശിക ചരിത്ര മൂല്യങ്ങളു ം സംസ്കാരവും സംരക്ഷിക്കേണ്ടതും പുതുതലമുറക്ക് പരിചയപ്പെടുത്തേണ്ടതും സാമൂഹിക ബാധ്യതയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയിലെ ചരിത്ര-സാംസ്‌കാരിക മ്യൂസിയത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൊയ്തു കിഴിശ്ശേരിയുടെ പുരാവസ്തുശേഖരമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ഫോട്ടോഗാലറിയും പുരാരേഖ ഗാലറിയും കൊണ്ടോട്ടി നേര്‍ച്ച ഫോട്ടോഗാലറിയും അറബി-മലയാളം ഗവേഷണ ഗ്രന്ഥാലയവും ഇതിനകം അക്കാദമിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ മ്യൂസിയത്തിലും ഫോട്ടോ ഗാലറികളിലും സന്ദര്‍ശന സൗകര്യമുണ്ടാവും. ഉദ്ഘാടന ചടങ്ങില്‍ അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ അബ്ദുറഹ്മാന്‍ പാറപ്പുറത്ത്, കെ.വി. അബുട്ടി, എന്‍. പ്രമോദ് ദാസ്, എ.പി. സുകുമാരന്‍, അബു മാസ്റ്റര്‍ പാമ്പോടന്‍, മജീദ് മാസ്റ്റര്‍, റസാഖ് കൊളങ്ങരത്തൊടി, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആർക്കുംപാടാം പരിപാടിയും വനിതകളുടെ ചവിട്ടുകളിയും അക്കാദമി വിദ്യാർഥികളുടെ കോല്‍ക്കളിയും ബക്കർ മാറഞ്ചേരിയുടെ നേതൃത്വത്തിൽ ഉമ്പായി ഗാനങ്ങളടങ്ങിയ ഗസലും അരങ്ങേറി. പടം...mpl1 mahakavi കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയിലെ ചരിത്ര-സാംസ്‌കാരിക മ്യൂസിയത്തി​െൻറ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംസാരിക്കുന്നു പടം...mpl2 mahakavi കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയിലെ ചരിത്ര-സാംസ്‌കാരിക മ്യൂസിയത്തി‍​െൻറ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.