മഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

മഞ്ചേരി: ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മഞ്ചേരി കിഴക്കെ തല പുളിക്കത്തൊടി സൈതലവിക്ക് (34) നേരെയാണ് അക്രമമുണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 7.30ന് മഞ്ചേരി ചെങ്ങണ ബൈപാസ് റോഡിലാണ് സംഭവം. പാലുമായി സഹോദരിയുടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു സൈതലവി. അക്രമിസംഘം സൈതലവിയെ തടഞ്ഞുനിര്‍ത്തുകയും വടിവാള്‍ കൊണ്ട് വെട്ടുകയുമായിരുന്നു. രണ്ടുതവണ വെട്ടിയെങ്കിലും ഹെല്‍മറ്റ് ധരിച്ചതിനാല്‍ പരിക്കേറ്റില്ല. ബൈക്കോടിച്ചവര്‍ ഹെല്‍മറ്റും പിറകിലിരുന്നവര്‍ മുഖംമറക്കുന്ന തൊപ്പിയും ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാനായില്ല. ചെറുത്തുനിന്ന സൈതലവി ഒരാളില്‍നിന്ന് വടിവാള്‍ പിടിച്ചുവാങ്ങിയതോടെ സംഘം പാണ്ടിക്കാട് ഭാഗത്തേക്ക് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സൈതലവി മഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.