മലപ്പുറം: ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്യൂണ്‍ തസ്തികയില്‍ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡിംസബർ 11ന് മലപ്പുറത്തെ ഹെഡ് ഓഫിസിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. 17ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയെൻറയും ഓഫിസേഴ്‌സ് യൂനിയെൻറയും നേതൃത്വത്തിലാണ് പ്രക്ഷോഭം. കെ. പ്രകാശന്‍, കെ.കെ. രജിതമോള്‍ എന്നിവരാണ് നിരാഹാര സമരം നടത്തുക. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ 17 മുതല്‍ ശാഖകളും ഓഫിസുകളും അടച്ചാണ് പണിമുടക്ക്. വാർത്തസമ്മേളനത്തിൽ കെ.ജി. മദനന്‍, ഗണേശന്‍ പുത്തലത്ത്, സി. മിഥുന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.