ആലപ്പുഴ: നാട്ടിൽ നവോത്ഥാനം ചർച്ചയാകുേമ്പാൾ നാടോടി നൃത്തത്തിലും അതിെൻറ അലയൊലി. പുന്നപ്ര-വയലാറും മാറുകരവു ം അടക്കമുള്ള സാമൂഹിക വിഷയങ്ങൾ ഇതിവൃത്തമാക്കി പരീക്ഷണങ്ങളുമായി എത്തിയത് നൃത്ത പരിശീലകൻ സജി വാരനാടാണ്. മാറുമറയ്ക്കാൻ കരം ആവശ്യപ്പെട്ടവർക്ക് മാറ് മുറിച്ച് നൽകിയ ചിരുതേയിയും പുന്നപ്ര--വയലാർ രക്തസാക്ഷി ഒാർമകളും മത്സരത്തിൽ വേറിട്ട് നിന്നു. പ്രളയക്കെടുതികളും അതിജീവനവും ശ്രദ്ധ കവർന്ന മറ്റൊരു പ്രമേയമായി. ശ്മശാന കാവൽക്കാരനായ ബായൻ, ആടുജീവിതം, ഭൂമാതാ പെന്നമ്മ -തെയ്യരൂപം, ദുരഭിമാനക്കൊല തുടങ്ങിയവയും നാടോടിനൃത്തമാക്കി സജിയുടെ ശിഷ്യർ അവതരിപ്പിക്കുന്നു. 13 വർഷമായി കലാരംഗത്തുള്ള സജി പരിശീലിപ്പിച്ച അഞ്ചുപേർ ഇത്തവണ കലോത്സവത്തിന് മാറ്റുരക്കാൻ എത്തി. ചേർത്തല വാരനാട് പുതുവൽ നികർത്തിൽ പരേതനായ സദാനന്ദെൻറയും പദ്മിനിയുടെയും മകനാണ് സജി. 10ാം ക്ലാസ് കഴിഞ്ഞപ്പോൾതന്നെ നാടോടിനൃത്ത പരിശീലകനായി. സഹോദരൻ രാജീവ് ചെണ്ട കലാകാരനാണ്. പടം: SAJI VARANAD പ്ലീസ് നോട്ട്... സിഗ്നൽ ഉടൻ വരും ആലപ്പുഴ: മത്സരാർഥികൾ വേദിയിൽ കയറിയപ്പോൾ സിഗ്നൽ നൽകാൻ ലൈറ്റില്ല. ഒരു മണിക്കൂർ വൈകി തുടങ്ങിയ അറബി കലോത്സവം ഏകാഭിനയ മത്സരവേദിയിലാണ് സംഗതി. മത്സരാർഥികളും വിധികർത്താക്കളും പ്രഖ്യാപിച്ച സമയത്ത് തന്നെ എത്തിയിരുന്നു. സംഘാടകരും ഒമ്പതിനുതന്നെ ഹാജരായി. എല്ലാം റെഡിയായി ആദ്യ മത്സരാർഥി വേദിയിൽ കയറിയപ്പോഴാണ് സിഗ്നൽ നൽകാൻ ലൈറ്റുകൾ സജ്ജീകരിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപെട്ടത്. സമയം അറിയിക്കുന്ന ൈലറ്റുകൾ സ്ഥാപിക്കണമെന്ന നിർദേശം ബന്ധപ്പെട്ട കമ്മിറ്റിക്ക് മുൻകൂട്ടി നൽകിയെങ്കിലും സ്ഥാപിക്കാതിരുന്നതാണ് പ്രശ്നം. സമയം വൈകുംതോറും മത്സരാർഥികളിൽ അസ്വസ്ഥത വർധിച്ചതോടെയാണ് ലൈറ്റിനായി പരക്കംപാച്ചിൽ തുടങ്ങിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മുന്നിലടക്കം പരാതി എത്തിയേതാടെയാണ് പരിഹാരമായത്. ഏകാഭിനയ മൽസരത്തിൽ നിറഞ്ഞുനിന്നത് പ്രളയദുരിതം തന്നെ. പെങ്കടുത്ത 13ൽ ആറുപേരാണ് പ്രളയം ഇതിവൃത്തമാക്കിയത്. നിപ വൈറസ് ബാധ, ജലചൂഷണം, ബാല-ദലിത് പീഡനം തുടങ്ങിയവയും വിഷയമായി. 11 പേർക്ക് എ ഗ്രേഡ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.