പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താനെത്തി വിവാദത്തിലായ രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായ ബി. രാധാകൃഷ്ണമേനോെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇദ്ദേഹം കൺവീനറായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പഞ്ചലിവ്യദേശ ദർശെൻറ െലറ്റർപാഡിലാണ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടതിനെതിരെയാണ് എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.