സ്കൂൾ വാനിന്​ മുകളിൽ മരം വീണു; അപകടമൊഴിവായി

പുലാമന്തോൾ: വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ വാനിനു മീതെ മരം പൊട്ടിവീണു. ആർക്കും പരിക്കില്ല. ശനിയാഴ്ച വൈകുന്നേരം നാലിന് പുലാമന്തോൾ യു.പി ചോലപ്പറമ്പത്താണ് അപകടം. പുലാമന്തോൾ എ.യു.പി സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന വാനിന് മുകളിലേക്കാണ് മരം വീണത്. ചോലപ്പറമ്പത്ത് ഏതാനും വിദ്യാർഥികളെ ഇറക്കിയ ശേഷം തിരുനാരായണപുരത്തേക്ക് പോവുകയായിരുന്നു. ശക്തമായ കാറ്റും മഴയും കാരണം പൊതുശ്മശാനവളപ്പിൽ നിന്ന് വാനി​െൻറ ബോണറ്റിലേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ബോണറ്റിലേക്കാണ് വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.