വാഫി കാമ്പസ് ആര്‍ട്‌സ് ഫെസ്​റ്റ്

കാളികാവ്: സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ 56 ഇനങ്ങളിലായി നടന്ന പരിപാടിയില്‍ 200ഓളം പ്രതിഭകള്‍ പങ്കെടുത്തു. ഏഴ് ദിവസമായി നടന്ന നടന്ന ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ക്ക് ശേഷം ഞായറാഴ്ചയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാഫി കാമ്പസ് ഡീന്‍ ഡോ. ലുഖ്മാന്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. നാല് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തില്‍ 557 പോയേൻറാടെ ഒഫീലിയ ഓവറോള്‍ ചാമ്പ്യന്മാരായി. 542 പോയൻറുമായി അലീഷ്യ റണ്ണറപ്പും നേടി. ഒക്റ്റീവിയ, വിക്ടോറിയ യഥാക്രമം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കലാപ്രതിഭയായി കെ.കെ. അബൂബക്കര്‍ എടയൂരിനെയും സര്‍ഗപ്രതിഭയായി ശംസുദ്ദീന്‍ വി. മക്കരപ്പറമ്പിനേയും തെരഞ്ഞെടുത്തു. വിവിധ സെഷനുകളിലായി ഡോ. അയ്യൂബ് വാഫി, ഡോ. ജലീല്‍ വാഫി, ബഹാഉദ്ദീന്‍ ഫൈസി, സലാം ഫൈസി, ഇബ്രാഹീം ഫൈസി, മുഈനുദ്ദീന്‍ ബാഖവി, മുഹമ്മദ് അലി വാഫി, അബ്ദുല്‍ ഹഖ് ഹൈത്തമി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.