രക്ഷാപ്രവർത്തനത്തിന് ബൈക്ക് ആംബുലൻസാക്കി യുവ അധ്യാപകൻ

പുലാമന്തോൾ: ഇരുചക്ര വാഹനങ്ങളിൽ ന്യൂജനറേഷൻ ചുറ്റികറങ്ങുമ്പോൾ ബൈക്ക് ആംബുലൻസാക്കി രക്ഷാപ്രവർത്തനം നടത്തി യുവ അധ്യാപകൻ. അമ്മിനിക്കാട് സ്വദേശിയും പെരിന്തൽമണ്ണ ഐ.എസ്.എസ് കോളജ് അധ്യാപകനുമായ ഷഫീഖാണ് അപകട രക്ഷാപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി ഏതുസമയത്തും ഓടിയെത്തുന്നത്. ട്രോമാകെയർ വളൻറിയറായ ഷെഫീഖ് സ്വന്തം കാര്യങ്ങളേക്കാൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകാനാണ് താൽപര്യം. ആംബുലൻസിന് എത്താൻ കഴിയാത്ത ഇടങ്ങളിലേക്കെല്ലാം ത‍​െൻറ ബൈക്ക് ആംബുലൻസിന് എത്താൻ സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു ആശയത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് ഷഫീഖ് പറഞ്ഞു. ഫോൾഡബിൾ സ്ട്രെക്ച്ചർ, ഫസ്റ്റ് എയ്ഡ് സാമഗ്രികൾ, ഫയർ എക്സ്റ്റിഗ്യുഷർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സംവിധാനങ്ങൾ കൂടാതെ സ്വയരക്ഷക്കായുള്ള ഹെൽമെറ്റ്, ൈകയുറ, റിഫ്ലക്റ്റ് ജാക്കറ്റ്, മാസ്ക് തുടങ്ങിയ സജീകരണങ്ങളും ഷഫീഖി‍​െൻറ ആംബുലൻസ് ബൈക്കിലുണ്ട്. പൂർണ പിന്തുണയായി നാട്ടുകാരും സുഹൃത്തുക്കളും ഷഫീഖിനൊപ്പമുണ്ട്. തിരൂർക്കാട് ടൗൺ ജുമാമസ്ജിദ് നിർമാണം നടക്കുന്നതിനിടെ മിനാരം പൊട്ടിവീണ് അപകടം സംഭവിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് ഷഫീഖ് നിറസാന്നിദ്ധ്യമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.