അണമുറിയാത്ത പ്രവാഹം; മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി

തിരൂരങ്ങാടി: പതിനായിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തിയ മുഹൂർത്തത്തിൽ മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തിന് പുലര്‍ച്ച മുതൽ തീര്‍ഥാടകരെത്തിയിരുന്നു. ഒരു ലക്ഷത്തിലേറെ നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് തയാറാക്കിയത്. രാവിലെ എട്ടിന് അന്നദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മമ്പുറം ഖത്തീബ് വി.പി. അബ്ദുല്ലക്കോയ തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അഹ്മ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സെയ്തലവി ഹാജി കോട്ടക്കൽ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, യു. ശാഫി ഹാജി ചെമ്മാട്, തോപ്പില്‍ കുഞ്ഞാപ്പുഹാജി, കെ.പി. ഷംസുദ്ദീന്‍ ഹാജി, സി.കെ. മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മഖാമില്‍ നടന്ന ഖത്മ് ദുആ സദസ്സോടെയായിരുന്നു ഔദ്യോഗിക കൊടിയിറക്കം. സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന പ്രാർഥനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.