മഞ്ചേരി: പള്ളി ഖത്തീബുമാരായി സേവനം ചെയ്യുകയും മതസേവന വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ വാട്സ് ആപ്പ് കൂട്ടായ്മ ആഴ്ചയിൽ ഒരുതവണ പണ്ഡിത സദസ്സ് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇസ്ലാമിക കർമശാസ്ത്രത്തിൽ വിവിധ പണ്ഡിതരുടെ അഭിപ്രായങ്ങളും നിലപാടുകളും ചർച്ച നടത്തുകയും പഠനത്തിന് വിധേയമാക്കാനുമാണ് ഖിദ്മത്തുൽ ഉലമ എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപവത്കരിച്ചത്. സുന്നി പള്ളികളിൽ നൂറ്റാണ്ടുകളായി തുടരുന്ന സുബാതിയ ഖുതുബയുടെ ചരിത്രവും ഷറഹു തഹ്ദീബ് എന്ന ഗ്രന്ഥം പുനർവായനക്ക് വിധേയമാക്കിയും ആഴ്ചയിൽ ഒരുതവണ ഒത്തുകൂടും. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ആശയങ്ങൾ പിന്തുടരുന്നവരാണ് കൂട്ടായ്മയിൽ. ആദ്യ ഒത്തുചേരൽ തുവ്വൂരിലെ താണിക്കുത്താണ്. വാർത്ത സമ്മേളനത്തിൽ ഉമ്മർ ദർസി തച്ചണ്ണ, ഷറഫി ഫൈസി, ഷബീർ ഫൈസി, ഷംസുദ്ദീൻ ഫൈസി, അബ്ദുൽ നാസർ മൗലവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.