പൂക്കോട്ടൂര്‍: ചേരിതിരിഞ്ഞുള്ള പോരും അഴിമതിയും ഇല്ലാതാക്കി സുതാര്യമായ ഭരണം നടപ്പാക്കാനാകാത്ത പൂക്കോട്ടൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിക്കകത്തെ അഴിമതിക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങാതെ, അംഗൻവാടി പോഷകാഹാര വിതരണത്തിലെ ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ചടക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം. പ്രസിഡൻറ് ഷെഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ജോര്‍ജ് തോമസ്, എം. മഹ്ബൂബുറഹ്മാന്‍, കെ. മുഹ്‌യിദ്ദീന്‍ അലി, പുഷ്പ ബാബുരാജ്, കെ. അബ്ദുന്നാസര്‍, ടി. സാജിദ, സി. അബ്ദുല്ലത്തീഫ്, എം.ടി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.