ലോക്സഭ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് കൺവെൻഷനുകൾ ഇന്ന് മലപ്പുറത്തും തിരൂരിലും

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫി​െൻറ വിപുലമായ മലപ്പുറം, പൊന്നാനി പാർലമ​െൻറ് മണ്ഡലം കൺവെൻഷനുകൾ ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് മലപ്പുറം ടൗൺഹാളിലും പൊന്നാനിയിലേത് വൈകീട്ട് മൂന്നിന് തിരൂർ ടൗൺഹാളിലുമാണ് സംഘടിപ്പിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എം. ഹസൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, ആര്യാടൻ മുഹമ്മദ്, പി.വി. അബ്ദുൽ വഹാബ് എം.പി, സാദിഖലി ശിഹാബ് തങ്ങൾ, ജോയ് എബ്രഹാം, സി.പി. ജോൺ, എം.പി. അബ്ദുസ്സമദ് സമദാനി, എ.എം. സാലി കൊല്ലം, എ.പി. അനിൽകുമാർ എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ, വി. റാം മോഹൻ തുടങ്ങിയവർ സംബന്ധിക്കും. ഘടകകക്ഷികളുടെയും പോഷക സംഘടനകളുെടയും വാർഡ്തലംതൊട്ട് ജില്ലതലം വരെയുള്ള ഭാരവാഹികളും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ, സഹകരണ ബാങ്ക് ഡയറക്ടർമാർ എന്നിവരും പങ്കെടുക്കണമെന്ന് ജില്ല ചെയർമാൻ പി.ടി. അജയ്മോഹൻ, കൺവീനർ യു.എ. ലത്തീഫ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.