സമരനേതാക്കൾക്ക് സ്വീകരണം പുറത്തൂർ: പുറത്തൂരിലെ മണൽക്കൊള്ള അവസാനിപ്പിക്കുക, ഭാരത പുഴയോരം കെട്ടി സംരക്ഷിച്ച് മണലെടുപ്പിന് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിെൻറ പേരിൽ ജയിലിലടച്ച ഭാരതപുഴയോര സംരക്ഷണ സമിതി നേതാക്കൾക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് സ്വീകരണം നൽകി. കാവിലക്കാട് നിന്ന് മാലയണിയിച്ച് ആരംഭിച്ച പ്രകടനം പുറത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രസിഡൻറ് ടി.പി. അയ്യപ്പൻ, വി.വി. ഭാസ്കരൻ, ഇബ്രാഹിംകുട്ടി മംഗലം എന്നിവരടക്കം 34 പേർക്കാണ് ജാമ്യം ലഭിച്ചത്. വിജയൻ, മണികണ്ഠൻ, നവാസ്, പി.കെ. സ്വാലിഹ്, വി.പി. മുഹമ്മദലി, അബ്ദുറബ്ബ് എന്നിവർ നേതൃത്വം നൽകി. ഫോേട്ടാ: മണൽ കൊള്ളക്കെതിരെ സമരം ചെയ്തതിനെ തുടർന്ന് അറസ്റ്റിലായവർക്ക് പുറത്തൂരിൽ സ്വീകരണം നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.