ചിറ്റൂർ: അതിർത്തികൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന തകൃതിയായിട്ടും നടപടി സ്വീകരിക്കാതെ എക്സൈസും പൊലീസും. തമിഴ്നാടിെൻറ അതിർത്തി പ്രദേശങ്ങളായ കല്ലാണ്ടിച്ചള്ള, എരുത്തേമ്പതി, മീനാക്ഷിപുരം എന്നിവിടങ്ങളിൽ വിൽപന തകൃതിയാണ്. ഓണത്തിന് മുമ്പ് പേരിനൊരു പരിശോധന മാത്രം നടത്തിയിരുന്നു. മഴക്കെടുതിയുടെയും വെള്ളപ്പൊക്കത്തിെൻറയും പശ്ചാത്തലത്തിൽ പരിശോധന ഇല്ലാതെയായതുമൂലം അതിർത്തികളിലെ തെങ്ങിൻതോപ്പുകളും മറ്റും കേന്ദ്രീകരിച്ചാണ് വിൽപന. ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് വാങ്ങുന്ന മദ്യം കൂടുതൽ വിലക്ക് അവധി ദിവസങ്ങളിലുൾപ്പെടെ വിൽക്കുകയാണ് ചെയ്യുന്നത്. തമിഴ്നാട് മദ്യം വാങ്ങി കേരളത്തിൽ വിൽക്കുന്നവരും കുറവല്ല. കേരളത്തിൽ മദ്യവിൽപന അവധിയായ ദിവസങ്ങളിലും അതിർത്തി കടന്ന് മദ്യമെത്തുന്നതുമൂലം എല്ലാ ദിവസവും മദ്യം ലഭിക്കുന്ന സ്ഥിതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ഇത്തരക്കാർക്കെതിരെ പരാതി നൽകാൻ നാട്ടുകാർ തയാറാവാത്തതും വിൽപനക്ക് തുണയാവുകയാണ്. രാഷ്ട്രീയ സ്വാധീനം മൂലം കാര്യമായ പരിശോധനകൾക്ക് ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ചിറ്റൂർ മേഖലയിലെ കടകളിൽ പുകയില ഉൽപന്നങ്ങളും സുലഭമാണ്. വിദ്യാർഥികളുൾപ്പെടെയുള്ളവരാണ് ഇതിെൻറ പ്രധാന ഉപഭോക്താക്കൾ. പ്രതിഷേധ പ്രകടനം മുതലമട: പെട്രോൾ-ഡീസൽ-പാചക വാതക വില കുത്തനെ വർധിപ്പിച്ച് ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ഡി.വൈ.എഫ്.ഐ മുതലമട മേഖല കമ്മിറ്റി കാമ്പ്രത്ത്ച്ചള്ളയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ല വൈസ് പ്രസിഡൻറ് കെ. സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.വൈ. കാജാഹുസൈൻ അധ്യക്ഷത വഹിച്ചു. സി. തിരുചന്ദ്രൻ, കെ. വിനേഷ് എന്നിവർ സംസാരിച്ചു. വടക്കഞ്ചേരി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കിഴക്കഞ്ചേരി രണ്ടിൽ നടന്ന പ്രതിഷേധ പ്രകടനം ടി.വി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ഷിബികൃഷ്ണ അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി ഒന്നിൽ സി. സുദേവൻ ഉദ്ഘാടനം ചെയ്തു. യു. അഷറഫ് അധ്യക്ഷത വഹിച്ചു. കണ്ണമ്പ്ര രണ്ടിൽ അനൂപ് ഉദ്ഘാടനം ചെയ്തു. പ്രവീൺ അധ്യക്ഷത വഹിച്ചു. പുതുക്കോട്ടിൽ ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ.സി. ബിനു അധ്യക്ഷത വഹിച്ചു. വണ്ടാഴിയിൽ എം. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എൻ. സുബിൻ അധ്യക്ഷത വഹിച്ചു. മുടപ്പല്ലൂരിൽ ശ്രീജിത് ഉദ്ഘാടനം ചെയ്തു. രാജീവ് അധ്യക്ഷത വഹിച്ചു. മംഗലം ഡാമിൽ ശിവദാസൻ ഉദ്ഘാടനം ചെയ്തു. രതീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി മുതലമട: പെട്രോൾ-ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി സജേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാമ്പ്രത്ത്ചള്ളയിൽ ഓട്ടോ കെട്ടി വലിച്ചും പാചകവാതക സിലിണ്ടറുമായി നടത്തിയ പ്രകടനം ടൗണിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് ആർ. ബിജോയ് അധ്യക്ഷത വഹിച്ചു. എൻ.കെ. ഷാഹുൽഹമീദ്, സി. വിഷ്ണു, എൽ. സഹദേവൻ, ആർ. ചെല്ലമുത്തു ഗൗണ്ടർ, സി. വിനേഷ്, എസ്. അമാനുല്ല, ജി. അരുൺപ്രസാദ്, കെ. ഷെറിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.