തിരൂരങ്ങാടിയില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തി

തിരൂരങ്ങാടി: പ്രളയത്തില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ തിരൂരങ്ങാടി താലൂക്കില്‍ വിതരണത്തിനെത്തി. തിരൂരങ്ങാടി താലൂക്കില്‍ പ്രളയത്തിലകപ്പെട്ടത് മൊത്തം 12,618 പേരാണ്. ക്യാമ്പുകളില്‍ താമസിക്കാതെ ബന്ധുവീടുകളിലേക്ക് മാറിയ കുടുംബങ്ങള്‍ക്കായാണ് സിവില്‍ സ്റ്റേഷനില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങളെത്തിയത്. 750 ചാക്ക് അരിക്ക് പുറമെ പഞ്ചസാര, ചെറുപയര്‍, പരിപ്പ്, ചായപ്പൊടി, ഉപ്പ് എന്നിവയാണ് വിതരണം ചെയ്യുന്നത്. ബന്ധുവീടുകളിലേക്ക് മാറിയ കുടുംബങ്ങള്‍ ഏറെയുള്ള വേങ്ങര, നന്നമ്പ്ര, നെടുവ, തിരൂരങ്ങാടി, മൂന്നിയൂര്‍ പഞ്ചാത്തുകളിലാണ് സഹായം കൂടുതലും എത്തിക്കാനുള്ളത്. സാധനങ്ങള്‍ അതത് വില്ലേജ് ഓഫിസ് മുഖേനയാണ് വിതരണം ചെയ്യുക. കുണ്ടൂര്‍ പി.എം.എസ്.ടി കോളജ്, മര്‍ക്കസ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് സിവില്‍ സ്‌റ്റേഷനിലെത്തിയ ഭക്ഷ്യധാന്യങ്ങള്‍ കിറ്റുകളാക്കിയത്. ഫോട്ടോ: പ്രളയത്തില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ചെമ്മാട് മിനി സിവില്‍സ്റ്റേഷനിൽ എന്‍.എസ്.എസ് വിദ്യാർഥികൾ കിറ്റുകളാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.