പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ വിവാദത്തിനിടയാക്കിയ തണല്‍ മരം അവസാനം ഔദ്യോഗിക അംഗീകാരത്തോടെ പൊലീസ് സാന്നിധ്യത്തിൽ മുറിച്ചു നീക്കി. മരം മുറിച്ചുമാറ്റണമെന്ന് തനിക്ക് താൽപര്യമിെല്ലന്നും ഇതിനകം തനിക്ക് ചെലവായ സംഖ്യ എതിർപ്പുമായി രംഗത്തുവന്നവർ തരുന്നപക്ഷം ഉപേക്ഷിക്കാമെന്ന് ലേലത്തിനെടുത്തവർ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരുവിഭാഗം മരം മുറിക്കാനെത്തിയവരെ തടഞ്ഞിരുന്നു. പിന്നീട് ഇരുട്ടിെൻറ മറവില്‍ കരാറുകാർ ചീനിമര ശിഖിരം വെട്ടിയിരുന്നു. ഇത് വിവാദത്തിനിടയാക്കിയിരുന്നു. എന്നാൽ, മരം മുറിക്കാൻ അധികൃതർ നൽകിയ സമ്മതം സത്യമാെണങ്കിലും ചട്ട വിരുദ്ധമായ അനുമതി നൽകിയ ഉദ്യാഗസ്ഥരെ നിയമപരമായി വിചാരണ ചെയ്യുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ യു. കലാനാഥൻ മാസ്റ്റർ പറഞ്ഞു. സമീപത്തെ കെട്ടിടത്തിനും വൈദ്യുതി ലൈനിലും മരം അപകട ഭീഷണിയാെണന്ന പരാതിയെ തുടർന്നാണ് മുറിച്ചുമാറ്റാൻ അധികൃതർ ലേലമുറപ്പിച്ചത്. പടം.pgdi maram മുറിച്ചുമാറ്റിയ ചെട്ടിപ്പടി റോഡോരത്തെ മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.