ജെ.എസ്.എസ് ഭാരവാഹികള്‍ക്ക് സ്വീകരണം

നിലമ്പൂർ: കേന്ദ്ര സര്‍ക്കാറി‍​െൻറ ഈ വര്‍ഷത്തെ ടാഗോര്‍ സാക്ഷരത പുരസ്‌കാരം നേടിയ ജെ.എസ്.എസ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളില്‍ സ്വീകരണം നൽകി. ജെ.എസ്.എസ് ചെയര്‍മാനും രാജ്യസഭ എം.പിയുമായ പി.വി. അബ്ദുൽ വഹാബ്, ഡയറക്ടര്‍ ഉമ്മര്‍കോയ എന്നിവര്‍ക്കാണ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്വീകരണം നൽകിയത്. ഡല്‍ഹില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതിയില്‍ നിന്നുമാണ് ഇവർ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ജില്ലയില്‍ സ്ത്രീ ശാക്തീകരണവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണ് ജെ.എസ്.എസിനെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണം. ചടങ്ങില്‍ പ്രിന്‍സിപ്പൽ ഡോ. എ.എം. ആൻറണി അധ‍്യക്ഷത വഹിച്ചു. പീവീസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ രാധാകൃഷ്ണന്‍, മാനേജര്‍ പി.വി. അലിമുബാറക്, സ്‌കൂള്‍ കോഒാഡിനേറ്റര്‍ ഊര്‍മ്മിള പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ പാര്‍ലമ​െൻറിലേക്ക് െതരഞ്ഞെടുത്ത വിദ്യാർഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.