സഹായവുമായി ടിബറ്റിൽനിന്ന്​ അവരെത്തി

നിലമ്പൂർ: കേരളത്തിലെ പ്രളയ ബാധിത കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ഹിമാലയവും താണ്ടി അവരെത്തി. ടിബറ്റിലെ ദലൈലാമ ട്രസ്റ്റ് പ്രവര്‍ത്തകരാണ് ജില്ലയിലെ പ്രളയക്കെടുതി മേഖലയായ ചാലിയാർ പഞ്ചായത്തിൽ സഹായവുമായെത്തിയത്. വെള്ളരിമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കാഞ്ഞിരപുഴയിലൂടെയുണ്ടായ മലവെള്ളപാച്ചിലിൽ വീടും പുരയിടവും നഷ്ടപ്പെട്ട ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിലാണ് സംഘമെത്തിയത്. മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തില്‍ ദലൈലാമ ട്രസ്റ്റ് ഭാരവാഹികളെ സ്വീകരിച്ചു. ലാബ് സാംഗ് ശില്‍പയുടെ നേതൃത്വത്തില്‍ മൈസൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിബറ്റിലെ ദലൈലാമ ട്രസ്റ്റ് പ്രവര്‍ത്തകരാണ് കൈതാങ്ങുമായെത്തിയത്. അരിയും പലവ്യഞ്ജനങ്ങളും എണ്ണയും പഞ്ചസാരയും അടങ്ങുന്ന ഭക്ഷണ കിറ്റുകളുമായാണ് ഇവരെത്തിയത്. മതില്‍മൂല കോളനിക്ക് സമീപ സ്ഥലങ്ങളിലെ വീടുകളിലേക്ക് തിരിച്ചെത്തിയവര്‍ക്കും എരഞ്ഞിമങ്ങാട് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ദലൈലാമ ട്രസ്റ്റ് ഭാരവാഹികളില്‍നിന്ന് ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങി പ്രളയ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തു. പടം: 4-ചാലിയാർ പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സഹായഹസ്തവുമായി എത്തിയ ടിബറ്റിലെ ദലൈലാമ ട്രസ്റ്റ് ഭാരവാഹികളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനും സംഘവും സ്വീകരിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.