കരുളായിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കരുളായി: ഗ്രാമപഞ്ചായത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പദ്ധതികള്‍ പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുള്ളിയില്‍ ഗവ. യു.പി സ്കൂളില്‍ എം.എല്‍.എ ഫണ്ട് തുകയായ പത്തുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റേജും അഞ്ച് ലക്ഷം രൂപ ചെലവിൽ കിണറ്റിങ്ങൽ പ്രദേശത്ത് നിർമിച്ച കോണ്‍ക്രീറ്റ് റോഡും പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 11.30 ലക്ഷം കോർപസ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മരുതങ്ങാട് കുടിവെള്ള പദ്ധതിയും അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസൈനാർ വിശാരിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശരീഫ, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ. മിനി, കെ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലീം, പഞ്ചായത്ത് അംഗങ്ങളായ കെ. ഉഷ, ഷറഫുദ്ദീൻ, കദീജ പറമ്പിൽപീടിക, സ്കൂൾ പ്രധാനാധ്യാപകന്‍ വി. ജയകുമാർ, എച്ച്.എം.സി പ്രസിഡൻറ് കെ.എം. അലവി എന്നിവർ സംസാരിച്ചു. ഫോട്ടോ ppm1 കരുളായി മരുതങ്ങാട് കുടിവെള്ള പദ്ധതി പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.