ചെർപ്പുളശ്ശേരി: ഓണാവധിക്ക് നാട്ടിൽ പോയവരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവിനെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഒട്ടംഛത്രം മാർക്കപെട്ടി മഹേശ്വരനെയാണ് (22) സി.ഐ മനോഹരെൻറ നേതൃത്വത്തിലുള്ള പൊലീസ് കുളകാട്ടുനിന്ന് പിടികൂടിയത്. ചെർപ്പുളശ്ശേരി എ.കെ.ജി റോഡിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വഞ്ചിമുത്തുവിെൻറ ഉടമസ്ഥതയിലുള്ള രണ്ട് വീടുകളിൽ ആഗസ്റ്റ് 23നാണ് ലാപ്ടോപ്, ടാബ്, മെബൈൽ ഫോൺ, കാമറ, 10,000 രൂപ എന്നിവ കവർന്നത്. ആഗസ്റ്റ് 26ന് പുത്തനാൽക്കൽ പരിസരത്തുള്ള വാടക ക്വാർട്ടേഴ്സിൽനിന്ന് ഓട്ടംഛത്രം സ്വദേശിയായ രാമദുരൈയുടെ 1,70,000 രൂപയും നാല് പവൻ സ്വർണവും ഇയാൾ കവർന്നിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതി ആറുമാസം മുമ്പ് വാണിമുത്തുവിെൻറ കീഴിൽ ജോലി ചെയ്തിരുന്നു. എസ്.ഐമാരായ സി.കെ. രാജേഷ്, റോയ് ജോർജ്, സി.പി.ഒമാരായ പ്രശാന്ത്, മോഹൻ ദാസ്, സുരേഷ്, ശിവമോൻ, ശശിധരൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.