ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കുരുന്നുകൾ

ആലത്തൂർ: പുത്തനുടുപ്പ് വാങ്ങാൻ കരുതിയ പണവും അമ്മയുടെ സ്വർണ ലോക്കറ്റും കുരുന്നുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കെ.ഡി. പ്രസേനൻ എം.എൽ.എയുടെ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ അതിജീവനത്തിന് കുരുന്ന് കൈത്താങ്ങ് എന്ന പേരിൽ വിദ്യാലയങ്ങളിൽ നടത്തിയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലേക്കാണ് വിദ്യാർഥികളുടെ സംഭാവന. മഞ്ഞളൂർ എ.എസ്.ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മഞ്ഞളൂർ കൂട്ടാല മുരളീധരൻ-സരിത ദമ്പതികളുടെ മക്കളായ ശ്രീചിത്രയും സഹോദരൻ ശ്രീഅയ്യപ്പദാസുമാണ് അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കാൽ പവൻ സ്വർണലോക്കറ്റ് സംഭാവന ചെയ്തത്. കുഴൽമന്ദം യു.ജെ.ബി സ്കൂളിലെ യു.കെ.ജി വിദ്യാർഥി ഇഷാൻ, ഒന്നാം തരം വിദ്യാർഥികളായ അഞ്ജിത ലക്ഷ്മി, ദർശനദാസ്, അശ്വിൻ രാമൻ, സാരംഗി, അനുഗ്രഹ എന്നിവരാണ് പുത്തനുടപ്പ് വാങ്ങാൻ രക്ഷിതാക്കൾ നൽകിയ പണവും സംഭാവനയായി നൽകിയത്. കുട്ടികളെയും രക്ഷിതാക്കളെയും കെ.ഡി. പ്രസേനൻ എം.എൽ.എ വിദ്യാലയങ്ങളിലെത്തി അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.