വാളയാർ: ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ പടക്കംപൊട്ടി വനംവകുപ്പ് വാച്ചർക്ക് സാരമായി പരിക്കേറ്റു. പുതുശ്ശേരി സൗത്ത് സെക്‌ഷനിലെ താൽക്കാലിക വാച്ചർ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ കുഞ്ചെൻറ മകൻ ഗിരീഷ്കുമാറിനാണ് (30) കൈക്കും ദേഹത്തും സാരമായി പൊള്ളലേറ്റത്. വിരൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കഞ്ചിക്കോട് ചുള്ളിമടയിലും കൊട്ടാമുട്ടിയിലുമായെത്തിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് അപകടം. വനംവകുപ്പ് ഉദ്യോഗസ്ഥരും സെക്ഷനിലെ മറ്റു വാച്ചർമാരും ചേർന്ന് ഇദ്ദേഹത്തെ ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉരുൾപൊട്ടലിന് പിന്നാലെ കാട്ടാന: വാളയാർ വനയോരവാസികൾ ദുരിതത്തിൽ വാളയാർ: ഉരുൾപൊട്ടലിനും പ്രളയത്തിനും പിന്നാലെ ജനത്തെ ദുരിതത്തിലാക്കി കാട്ടാന ആക്രമണം. ഇന്നലെ പകലും രാത്രിയിലുമായി കഞ്ചിക്കോട് വാളയാർ വനമേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ചെല്ലങ്കാവ് ഗിരീഷിെൻറ ഏക്കർ കണക്കിനു കരിമ്പുതോട്ടം സമീപത്തെ പ്രഭാകരെൻറ പത്തേക്കറോളം നെൽപ്പാടം, ചിന്താമണി, ഉദയകുമാർ എന്നിവരുടെ നെൽപാടങ്ങളും പത്തോളം തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പയറ്റുകാട്, ചെല്ലങ്കാവ്, കൊട്ടാമുട്ടി, ചുള്ളിമട എന്നിവിടങ്ങളിലെ ജനവാസമേഖലയിൽ ഉച്ചക്കും കാട്ടാനകൾ വിഹരിച്ചിരുന്നു. ശനിയാഴ്ച തലനാരിഴക്കാണ് പലരും ആനകൾക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ടത്. കൃഷിയിടങ്ങളിലും പറമ്പിലും വഴിയോരങ്ങളിലും കാട്ടാനകൾ തമ്പടിച്ചതോടെ പ്രദേശത്തുള്ളവർ ജോലിക്കുപോലും പോവാനാവാതെ പ്രയാസത്തിലായി. റേഞ്ച് ഓഫിസർ സ്ഥലം സന്ദർശിച്ച് ശനിയാഴ്ച കൂടുതൽ വാച്ചർമാരെയും ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ചിരുന്നു. ആനകളെ വിരട്ടി കാടുകയറ്റാനായിരുന്നു ഇവരുടെ ശ്രമം. ഇതിെൻറ ഭാഗമായുള്ള രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് വാച്ചർക്ക് പടക്കം പൊട്ടി ഗുരുതരമായി പരിക്കേറ്റത്. മറ്റു സെക്ഷനുകളിൽനിന്ന് ഉദ്യോഗസ്ഥരെ എത്തിച്ച് വനംവകുപ്പ് ദൗത്യം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.