നൗഫാന്‍ സ്‌കൂളിലെത്തുന്നത് കുതിരപ്പുറത്ത്

കാളികാവ്: കൂട്ടുകാര്‍ ഓട്ടോയിലും ബസിലും പുസ്തകവുമേന്തി സ്‌കൂളിലെത്തുമ്പോള്‍ ഇൗ കുരുന്നുബാല​െൻറ യാത്ര ഏറെ വ്യത്യസ്തമാണ്. കുതിരപ്പുറത്താണ് അവന്‍ അക്ഷരം നുകരാനെത്തുന്നത്. അഞ്ചച്ചവിടി ജി.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി നൗഫാന്‍ സ്‌കൂളിലേക്കും കളിസ്ഥലത്തേക്കും അങ്ങാടിയിലേക്കും കുതിരപ്പുറത്താണ് പുറപ്പെടുക. അഞ്ചച്ചവിടി തുവ്വപ്പെറ്റയിലെ പി.വി. ഉമ്മറി​െൻറ മകനാണ്. നാല് മാസം മുമ്പാണ് ഗൂഡല്ലൂരില്‍നിന്ന് കൊണ്ടുവന്ന കുതിരയെ വാണിയമ്പലം മാട്ടംകുളം സ്വദേശിയില്‍നിന്ന് ഉമ്മർ സ്വന്തമാക്കിയത്. ആര്‍ക്കും വല്ലാതെ വഴങ്ങാത്ത കുതിര നൗഫാനോട് പ്രത്യേക ഇണക്കം കാണിച്ചു. ആഴ്ചകള്‍ നീണ്ട പരിശീലത്തിന് ശേഷമാണ് ഈ ഒമ്പത് വയസ്സുകാരന്‍ കുതിര സവാരി തുടങ്ങിയത്. കുതിരക്ക് തീറ്റ കൊടുക്കുന്നതും പരിചരിക്കുന്നതും ഒക്കെ നൗഫാന്‍ തന്നെ. സ്‌കൂളിലെത്തിയാല്‍ തൊട്ടടുത്ത ബാങ്കിന് സമീപം പുല്ലുള്ള സ്ഥലത്ത് കുതിരയെ കെട്ടിയിടും. ഒഴിവുസമയങ്ങളില്‍ കൂട്ടുകാരെ കുതിരപ്പുറത്ത് കയറ്റിക്കൊണ്ടു പോവുകയും ചെയ്യും. പലപ്പോഴും ഉമ്മയുടെ വീടായ മമ്പാട്ടുമൂലയിലേക്കും കുതിരപ്പുറത്താണ് നൗഫാ​െൻറ യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.