പ്രളയക്കെടുതി: അനാവശ്യ വിവാദം ഒഴിവാക്കണം -മ​ന്ത്രി ജലീൽ

മലപ്പുറം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ. ജില്ലയിെല ചില പഞ്ചായത്തുകളിലെ എൻജിനീയർമാരെ ആലപ്പുഴയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റാണ്. കണക്കെടുപ്പിന് വേണ്ടിയാണ് അവിടേക്ക് നിേയാഗിച്ചത്. അത് പൂർത്തിയായാൽ അവർ തിരിച്ചെത്തും. ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾ മാത്രമാണ് പ്രളയബാധിതമെന്നുള്ള വിവരം വെബ്സൈറ്റിൽ ചേർത്തതിൽ വന്ന പിശക് മാത്രമാണ്. അത് വിവാദമാക്കേണ്ടതില്ല. നഷ്ടപരിഹാരം തീരുമാനിക്കുന്നത് വില്ലേജുതലത്തിലാണ്. ജില്ലയിലെ 138 വില്ലേജുകളിൽ 116 എണ്ണം പ്രളയബാധിതമാണ്. ആരംഭഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ലഭിച്ച കണക്കുകൾ പ്രകാരം 53 വില്ലേജുകളാണ് പ്രളയബാധിതമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണത്തിൽ വന്നത്. ബാക്കി 67 വില്ലേജുകൾ കൂടി ഉൾപ്പെടുത്തണമെന്ന ശിപാർശ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. റവന്യൂ വകുപ്പി​െൻറ വെള്ളപ്പൊക്ക മാപ്പുമായി ഒത്തുനോക്കിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. ജില്ലയിൽ പ്രളയം ബാധിക്കപ്പെട്ട മുഴുവൻ വില്ലേജുകളും പട്ടികയിൽ നിർബന്ധമായും ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.