സർക്കാർകിറ്റുകൾ വിതരണം ചെയ്തു

കരുവാരകുണ്ട്: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്ന കുടുംബങ്ങൾക്കുള്ള സർക്കാറി​െൻറ കിറ്റുകൾ വിതരണം ചെയ്തു. കരുവാരകുണ്ട് വില്ലേജിൽ 120ഉം കേരള എസ്റ്റേറ്റ് വില്ലേജിൽ 60ഉം കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. വീട്ടിലേക്കാവശ്യമായ പാത്രങ്ങൾ, ശുചീകരണ വസ്തുക്കൾ, വസ്ത്രങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയതാണ് കിറ്റുകൾ. കരുവാരകുണ്ട് വില്ലേജ് ഓഫിസിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, കരുവാരകുണ്ട് വില്ലേജ് ഓഫിസർ അയ്യപ്പൻ കുനിയങ്ങാടൻ, കേരള എസ്റ്റേറ്റ് വില്ലേജ് ഓഫിസർ എം. അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി. Photo.... karuvarakundu village kit supply കരുവാരകുണ്ട് വില്ലേജ് ഓഫിസിൽ കിറ്റുകൾ വാങ്ങാനെത്തിയവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.