വനാവകാശ നിയമം: ആദിവാസി ഭൂമിയിൽ കൃഷി ചെയ്യാൻ അനുവദിക്കണം -വി.എസ്. അച്യുതാനന്ദൻ പാലക്കാട്: വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ലഭ്യമായ ഭൂമിയിൽ കൃഷി ചെയ്യാൻ വനം വകുപ്പ് അനുകൂല നടപടിയെടുക്കണമെന്ന് ഭരണപരിഷ്കരണ കമീഷൻ ചെയർമാനും എം.എൽ.എയുമായ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിെൻറ കീഴിൽ മലമ്പുഴ നിയോജക മണ്ഡലത്തിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മംഗലത്താൻചള്ള, ചെല്ലങ്കാവ് പട്ടികവർഗ സങ്കേതങ്ങൾ, മലമ്പുഴ പഞ്ചായത്തിലെ അയ്യപ്പൻപൊറ്റ, പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര എന്നീ കോളനികളുടെ സമഗ്ര വികസനത്തിനായുള്ള അംബേദ്കർ സെറ്റിൽമെൻറ് സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടക്കാവ് മേൽപാലത്തിനുള്ള സ്ഥലമേറ്റെടുപ്പ്, റിങ് റോഡ് നിർമാണം എന്നിവ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലത്താൻ ചള്ള കോളനിയിൽ നടന്ന പരിപാടിയിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഓരോ കോളനിക്കും ഒരു കോടി വീതം നാല് കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഭവനനിർമാണം, റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് പദ്ധതിപ്രകാരം പൂർത്തീകരിക്കുക. കൂടാതെ വൈദ്യുതി വേലി, കമ്യൂണിറ്റി ഹാൾ, കിണർ എന്നിങ്ങനെ പ്രദേശത്തിെൻറ ആവശ്യമനുസരിച്ചുള്ള കാര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. നിർമിതി കേന്ദ്രമാണ് പദ്ധതികൾ നടപ്പാക്കുക. ജില്ല ൈട്രബൽ െഡവലപ്മെൻറ് ഓഫിസർ വൈ. ബിപിൻദാസ്, ജില്ല ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസർ സി. രാജലക്ഷ്മി, നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ പി. അനിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷൈജ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.