അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം

പാലക്കാട്: നഗരത്തിലെ മുഴുവൻ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ജില്ല ആശുപത്രിക്ക് പിറകിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് സമീപത്തെ റോഡിൽ അനനധികൃത കൈയേറ്റങ്ങൾ വീണ്ടും സജീവമാകുന്നു എന്ന ആക്ഷേപം ഉയർന്നതോടെയാണ് പുതിയ തീരുമാനമെടുത്തത്. സ്റ്റേഡിയത്തിന് ചുറ്റും സ്ഥലം കൈയേറി ആളുകൾ വാടകക്ക് നൽകുന്നവരുണ്ട്. അത് ഒഴിപ്പിക്കാനും തീരുമാനമായി. വനിത-ശിശു ആശുപത്രിക്ക് സമീപത്തെ അനധികൃത കൈയേറ്റക്കാർ താൽക്കാലിക കടയായി ഉപയോഗിക്കുന്ന വണ്ടികൾ പിടിച്ചെടുക്കാനും പിഴ അടച്ചാലും അവ വിട്ട് കൊടുക്കണ്ടേന്നും തീരുമാനിച്ചു. സ്ഥലം കൈയേറിയ കടകള്‍ മാറ്റുമ്പോള്‍ പലരും സ്വാധീനിക്കാന്‍ വരുന്നുണ്ടെന്ന് ചെയര്‍പേഴ്‌സൻ പറഞ്ഞത് ബഹളത്തിനിടയാക്കി. സ്വാധീനിക്കാന്‍ വന്നിട്ടില്ലെന്ന് യു.ഡി.എഫ്, സി.പി.എം നേതാക്കൾ യോഗത്തിൽ അറിയിച്ചു. സ്‌റ്റേഡിയത്തിന് ചുറ്റും നഗരസഭ സ്ഥലം കൈയേറി ദിവസം 300 മുതല്‍ 1000 രൂപവരെ വാടകക്ക് നല്‍കുന്നുണ്ടെന്ന് ഭരണപക്ഷത്ത് ആക്ഷേപം ഉയർന്നു. മാലിന്യത്തെ ചൊല്ലിയുള്ള പ്രതിഷേധത്തോടെയാണ് യോഗം ആരംഭിച്ചത്. ജില്ല ജഡ്ജി നേരിട്ടെത്തി മാലിന്യം നീക്കം ചെയ്യിച്ചത് ഉന്നയിച്ച് സി.പി.എം അംഗങ്ങളാണ് പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത്. പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച് തുടങ്ങിയതോടെ യു.ഡി.എഫ് അംഗങ്ങളും ഏറ്റുപിടിച്ചു. പ്രതിഷേധക്കാർ നടുത്തളത്തിലിറങ്ങിയതോടെ യോഗം താൽക്കാലികമായി നിർത്തി. ചെയർപേഴ്സൻ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്താണ് യോഗം പുനരാരംഭിച്ചത്. തുടർന്ന്, ശുചീകരണവുമായി ബന്ധപ്പെട്ട് ജൂൺ രണ്ടിന് പ്രത്യേക കൗൺസിൽ യോഗം ചേരുമെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം പുനരാരംഭിച്ചത്. ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തത് മരുതറോഡ് പഞ്ചായത്തിലെ മാലിന്യമായിരുന്നു എന്നായിരുന്നു ചെയർപേഴ്സ​െൻറ നിലപാട്. എ. കുമാരി, കെ. ഭവദാസ്, കെ. മണി, മോഹന്‍ബാബു, സെയ്തലവി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.