അട്ടപ്പാടി മധു വധം: 16 പ്രതികൾക്ക്​ ജാമ്യം

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവ് മധു മർദനമേറ്റ് മരിച്ച കേസിലെ 16 പ്രതികൾക്ക് ജാമ്യം. മുക്കാലി സ്വദേശികളായ പൊതുവച്ചോല ഷംസുദ്ദീൻ, മണ്ണംപറ്റയിൽ ജെയ്ജു മോൻ, കുറ്റിക്കൽ സിദ്ദീഖ്, തൊടിയിൽ ഉബൈദ്, പള്ളിശേരിൽ രാധാകൃഷ്‌ണൻ, ചോലയിൽ അബ്ദുൽ കരീം, കുന്നത്തുവീട്ടിൽ അനീഷ്, കിളയിൽ മരക്കാർ ഉണ്ണിയാർ, വറോതിയിൽ നജീബ്, പുത്തൻപുരക്കൽ സജീവ്, ആനമൂളി പുതുവച്ചോലയിൽ അബൂബക്കർ, മേച്ചേരിൽ ഹുസൈൻ, മുരിക്കടയിൽ സതീഷ്, ചരുവിൽ ഹരീഷ്, ബിജു, വിരുത്തിയിൽ മുനീർ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ 90 ദിവസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതും കേസിൽ കുറ്റപത്രം സമർപ്പിച്ചതും പരിഗണിച്ചാണ് ജാമ്യം. ഒരുലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ജാമ്യ ബോണ്ട് കെട്ടിവെക്കണം, മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, അനുമതിയില്ലാതെ പാലക്കാട് ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.