ഒന്നരക്കിലോ കഞ്ചാവുമായി ബി.ടെക് വിദ്യാർഥി പിടിയിൽ

ഷൊർണൂർ: ഒന്നര കിലോയിലധികം കഞ്ചാവുമായി ബി.ടെക് വിദ്യാർഥി റെയിൽവേ പൊലീസി​െൻറ പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട മുകുന്ദപുരം എടത്തിരിഞ്ഞി കോരയത്ത് കോളിൻ ജോൺസണാണ് (21) പിടിയിലായത്. ആന്ധ്രപ്രദേശിൽ ബി.ടെക് വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ പത്തോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പരിശോധനക്കിടെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽവെച്ച് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബാഗിൽനിന്ന് 1.600 കിലോ കഞ്ചാവ് കണ്ടെത്തിയത്. പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേ സി.ഐ കീർത്തി ബാബു, എ.എസ്.ഐ സക്കീർ മുഹമ്മദ്, സി.പി.ഒമാരായ കൃഷ്ണകുമാർ, ജോസഫ്, നന്ദകുമാർ, വിജയാനന്ദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.