തിരൂർ: കൂട്ടായി അരയൻ കടപ്പുറത്തുണ്ടായ രാഷ്ട്രീയ സംഘർഷ കേസുകളിൽ മുഖ്യപ്രതികളുൾെപ്പടെ മൂന്ന് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കൂട്ടായി കമ്മുട്ടകത്ത് അർഷാദ് (24), പരീച്ചിെൻറ പുരക്കൽ ഇസ്ഹാക്ക് (27), പുത്തനങ്ങാടിക്കാരെൻറ പുരക്കൽ റാഫി (35) എന്നിവരെയാണ് തിരൂർ എസ്.ഐ സുമേഷ് സുധാകറും സംഘവും അറസ്റ്റ് ചെയ്തത്. ഇസ്ഹാക്കും അർഷാദും രാഷ്ട്രീയ സംഘർഷ കേസുകളിലെ മുഖ്യപങ്കാളികളാണെന്ന് പൊലീസ് അറിയിച്ചു. ഇസ്ഹാക്കിനെതിരെ 14ഉം അർഷാദിനെതിരെ ഒമ്പതും കേസുകളുണ്ട്. രണ്ട് സി.പി.എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കൽ, ബൈക്കിൽ പോകുകയായിരുന്ന സി.പി.എം പ്രവർത്തകനെ തടഞ്ഞുനിർത്തി ആക്രമിക്കൽ, ബൈക്ക് കവരൽ, വീട് ആക്രമണം തുടങ്ങിയ കേസുകളിലുൾപ്പെടുന്നവരാണ് ഇവർ. ചൊവ്വാഴ്ച രാത്രി കോതപറമ്പ് ഡിസ്പെൻസറിക്ക് സമീപത്തെ വാട്ടർ ടാങ്ക് പരിസരത്ത് ഇവരുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. ഇവിടെ പൊലീസിനെ തടയുകയും സ്ത്രീകളുൾെപ്പടെയുള്ളവരെ രംഗത്തെത്തിച്ച് അക്രമത്തിന് ശ്രമിക്കുകയും ചെയ്തതിനാണ് റാഫിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.