കൂറ്റനാട്: വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ രണ്ട് സംഭവങ്ങളിലായി 33 ലക്ഷം രൂപയും വജ്രാഭരണവും പിടികൂടി. കണക്കിൽ പെടാത്ത 33 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ഷമീറിനെ (36) തൃത്താല എക്സൈസ് സംഘമാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി കോയമ്പത്തൂർ-പാലക്കാട് ബസിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 500, 2000 രൂപയുടെ കെട്ടുകളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. പണം പാലക്കാട് കോട്ടമൈതാനത്തിനടുത്ത് ഒരാൾക്ക് കൈമാറാനാണെന്ന് പ്രതി സമ്മതിച്ചതായി അധികൃതർ അറിയിച്ചു. പ്രതിയെ തൊണ്ടി സഹിതം വാളയാർ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് സമാന രീതിയിൽ പത്തു ലക്ഷം രൂപ പിടികൂടിയിരുന്നു. ബുധനാഴ്ച പുലർച്ച നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ മുത്തുരാമൻ റോഡിൽ വെങ്കിടേഷിനെ കസ്റ്റഡിയിലെടുത്ത് 53,000 രൂപ നികുതി ഈടാക്കി. തൃത്താല അസി. എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻറീവ് ഓഫിസർ വി.കെ. പ്രസാദൻ, സിവിൽ എക്സൈസ് ശ്രീജിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.