പാലക്കാട്: പ്രണയ-വിരഹ ഗാനങ്ങളുടെ വേലിയേറ്റത്തിൽ മുങ്ങി മുദ്ര ദേശീയ നൃത്ത-സംഗീതോത്സവത്തിെൻറ ആറാംദിനമായ ബുധനാഴ്ച ഷഹബാസ് അമെൻറ ഗസൽ സന്ധ്യ അരങ്ങേറി. മഹ്ദിഹസെൻറ പ്രശസ്തമായ രഞ്ചിഷ് ഹി സഹി... എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം ആലപിച്ചത്. തത്ത്വചിന്തയും പ്രതീക്ഷയും പ്രണയവുമൊഴുകിയ ഈ വരികൾക്ക് ശേഷം അരങ്ങിലെത്തിയത് ജഗജിത് സിങ്ങിെൻറ ഇത്നാ ജോ മുസ്കുരാ രഹേ ഹോ എന്ന ഗസലാണ്. വിഷാദം ഒളിപ്പിച്ച പുഞ്ചിരിയും ഭൂതകാലത്തിെൻറ മുറിപ്പാടുകളും ഇതിന് വിഷയമായത്. പാർവ്വണ ചന്ദ്രിക, ഓത്തുപള്ളിയിൽ അന്ന് നമ്മൾ പോയിരുന്ന കാലം തുടങ്ങിയ മലയാളം ഗസൽ ഹിറ്റുകളും പരിപാടിയുടെ മാറ്റുകൂട്ടി. പ്രദീപ്, ഡോ. ആർ.വി.കെ. വർമ, ഡോ. സജിത് മംഗലശ്ശേരി എന്നിവർ ചേർന്ന് ഭദ്രദീപ് തെളിയിച്ച് ആറാംദിനം ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 6.30ന് പ്രതീക്ഷ കാശിയും സംഘവും കുച്ചിപ്പുടി അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.