ഓടനിക്കാട് കോളനിയിൽ കുട്ടൻ ഓർമയായി

കോട്ടായി: ഒറ്റക്കാലുമായി ജീവിതം തള്ളിനീക്കാൻ പാടുപെട്ട കോട്ടായി അയ്യംകുളം ഓടനിക്കാട് കോളനിയിൽ കുട്ടൻ (65) ആരുടെയും ആശ്രയം വേണ്ടാത്ത ലോകത്തേക്ക് യാത്രയായി. ആരുമില്ലാത്ത കുട്ട‍​െൻറ ദുരിതജീവിതം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ പെരുങ്ങോട്ടുകുറുശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് മുച്ചക്ര മോട്ടോർ സൈക്കിൾ നൽകിയിരുന്നു. അതിൽ ലോട്ടറി കച്ചവടം നടത്തി ഒറ്റമുറി ഷെഡിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. ബുധനാഴ്ച രാവിലെ 10ന് താമസസ്ഥലത്തേക്ക് വരുന്ന വഴിയിൽ കുഴഞ്ഞുവീണാണ് മരിച്ചത്. ട്രാക്ടർ ഡ്രൈവറായിരുന്ന ഇയാൾ 21ാം വയസ്സിൽ ജോലിക്കിടെ വാഹനം കയറി ചതഞ്ഞരഞ്ഞ് കാൽ മുറിച്ചുമാറ്റിയതാണ്. ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. നഗരസഭയിൽ വസ്തുനികുതി ഇ-പേമ​െൻറ് സംവിധാനത്തിലേക്ക് മാറി പാലക്കാട്: നഗരസഭ വസ്തുനികുതി ഈടാക്കുന്നത് പൂർണമായും ഇ-പേമ​െൻറ് സംവിധാനത്തിലേക്ക് മാറുന്നതി‍​െൻറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ നിർവഹിച്ചു. നഗരസഭ െഡപ്യൂട്ടി ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.