തെരുവുവിളക്കുകൾ പ്രവർത്തനരഹിതം; നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി

നിലമ്പൂർ: നഗരസഭ 25 ലക്ഷത്തിലധികം രൂപ വിനിയോഗിച്ച് സ്ഥാപിച്ച തെരുവുവിളക്കുകൾ മാസങ്ങൾക്ക് ശേഷം കണ്ണടച്ചത് ഗുണമേൻമയില്ലാത്തതുമൂലമാണെന്നും ഇതേ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കൗൺസിലർമാരായ മുസ്തഫ കളത്തുംപടിക്കൽ, പി.എം. ബഷീർ എന്നിവർ ആവശ‍്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. 12, 82 സിംഗിൾ ട്യൂബുകളും 275 ഡബിൾ ട്യൂബുകളുമാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ മിക്കതും കണ്ണടച്ചു. വിളക്കുകൾ സ്ഥാപിച്ച ശേഷം മതിയായ േമൽനോട്ടം നടത്തിയിരുന്നില്ല. തകരാറിലായ വിളക്കുകളുടെ എണ്ണം രജിസ്റ്ററിൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. വിളക്കുകൾ ഇല്ലാത്തത് മൂലം പ്രദേശത്ത് കവർച്ച ഉൾെപ്പടെയുള്ളവ നടക്കുന്നുണ്ട്. കവർച്ചയുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ തെളിയാത്തത് പൊലീസിനെ ബുദ്ധിമുട്ടിക്കുന്നു. ചന്തക്കുന്ന് ബംഗ്ലാവ്കുന്ന് ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് കണ്ണടച്ചിട്ട് വർഷങ്ങളായി. കുറഞ്ഞ ചെലവിൽ തകരാർ പരിഹരിക്കാവുന്നതായിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.