മിന്നലിൽ വീട് ഭാഗികമായി തകർന്നു

കരുവാരകുണ്ട്: ഇരിങ്ങാട്ടിരി പനഞ്ചോല നെല്ലിക്കലടിയിലെ നെച്ചിക്കാടൻ പാത്തുമ്മയുടെ വീട് മിന്നലേറ്റ് ഭാഗികമായി തകർന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാത്തുമ്മയും നാല് പെൺമക്കളുമാണ് വീട്ടിലുള്ളത്. മെയിൻ സ്വിച്ച് പൊട്ടിത്തെറിക്കുകയും വയറിങ് പൂർണമായി കത്തിനശിക്കുകയും ചെയ്തു. ചുമരും തറയും വിണ്ടുകീറി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് അംഗങ്ങളായ വി. ഷബീറലി, പി. ശശിധരൻ, സ്പെഷൽ വില്ലേജ് ഓഫിസർ നാസർ എന്നിവർ വീട് സന്ദർശിച്ചു. Photo... ഇരിങ്ങാട്ടിരി പനഞ്ചോലയിൽ മിന്നലിൽ തകർന്ന വീട്ടിലെ മെയിൻ സ്വിച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.