ലൈബ്രറി കൗൺസിൽ നാടക പരിശീലന ക്യാമ്പ് സമാപിച്ചു

പാലക്കാട്: ജില്ല ലൈബ്രറി കൗൺസിലി​െൻറ ഈ വർഷത്തെ കുട്ടികളുടെ നാടക പരിശീലന ക്യാമ്പ് സമാപിച്ചു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ കെ.എ. നന്ദജൻ, നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ അലിയാർ, സ്കൂൾ ഓഫ് ഡ്രാമയിലെ അലക്സ്, ഹൈദരാബാദ് സ്കൂൾ ഓഫ് ഡ്രാമയിലെ അരുൺ, ശ്രീലാൽ, കുട്ടികളുടെ നാടക പ്രവർത്തകനായ ശേഖരീപുരം മാധവൻ, സത്യൻ കോട്ടായി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ക്യാമ്പി​െൻറ സമാപനം ചിത്രകാരനും ലളിതകല അക്കാദമി ഡയറക്ടറുമായ ബൈജുദേവ് ക്യാമ്പ് ഡയറക്ടർ ശേഖരീപുരം മാധവ‍​െൻറ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം. കാസിം മാസ്റ്റർ, താലൂക്ക് സെക്രട്ടറി വി. രവീന്ദ്രൻ, പു.ക.സ ജില്ല സെക്രട്ടറി ശ്രീ. എ.കെ. ചന്ദ്രൻകുട്ടി എന്നിവർ സംസാരിച്ചു. സാമൂഹിക സമത്വ മുന്നണി ജില്ല സമ്മേളനം 26ന് പാലക്കാട്: സാമൂഹിക സമത്വ മുന്നണി ജില്ല സമ്മേളനം 26ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനവും കാൽലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും വൈകീട്ട് നാലരക്ക് കോട്ടമൈതാനത്ത് പൊതുസമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കുമാർ നെന്മാറ, ജനറൽ സെക്രട്ടറി മുടപ്പല്ലൂർ രാമകൃഷ്ണ വൈദ്യർ, എം.ജി. നടരാജൻ അയ്യപ്പുരം, പി. ചിന്നൻ എഴുത്തശ്ശൻ, ടി. ദേവൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.