ലഹരി ഗുളികകളും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി

പാലക്കാട്‌: എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ അതിതീവ്ര ലഹരിവസ്തു അടങ്ങിയ 24 ട്രമഡോൾ ഗുളികകൾ കണ്ടെത്തി. പുതുതലമുറ വിദ്യാർഥികളെ ലക്ഷ്യമാക്കിയാണത്രെ ഇതി​െൻറ വിൽപന. പട്ടാമ്പി, മാഞ്ഞാമ്പറ ഭാഗങ്ങളിൽ ചാരായം വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അറേക്കാവ് ഭാഗത്തുനിന്നും മറ്റു രണ്ടു ഭാഗങ്ങളിൽനിന്നും കുറ്റിക്കാടുകൾക്കിടയിൽനിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 260 ലിറ്റർ വാഷ്‌ കണ്ടെത്തി. പരിസരത്തെ ചില സ്ത്രീകളാണ് ചാരായ വിൽപനക്ക് പിന്നിലെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. തുടർന്നും ഇൗ മേഖലയിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിസരത്തുള്ള സ്റ്റേഷനറി കടയിൽനിന്ന് വിൽപനക്കുവെച്ച 4.5 കിലോഗ്രാം ഹാൻസ് കണ്ടെത്തി. കടക്കാരനായ തിരുവേഗപ്പുറ, മാഞ്ഞാമ്പറ ദേശത്ത് കിഴക്കേപാട്ടുതൊടി വീട്ടിൽ മുഹമ്മദ്‌ അലിയിൽനിന്ന് പിഴ ഈടാക്കി. മണപ്പുള്ളിക്കാവ് പരിസരത്ത് വഴിയോരത്ത് മുറുക്കാൻ വിൽക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽനിന്ന് മൂന്നു കിലോ ഹാൻസും പിടികൂടി. പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ്, പ്രിവൻറിവ് ഓഫിസർമാരായ ലോതർ പെരേര, എം. യൂനസ്, ജയപ്രകാശ്, അജിത്‌, സിവിൽ ഓഫിസർമാരായ ആർ.എസ്. സുരേഷ്, ജോൺസൺ എന്നിവർ നേതൃത്വം നൽകി. photo: pl2 പട്ടാമ്പി മാഞ്ഞാമ്പറ പ്രദേശത്തുനിന്ന് എക്സൈസ് അധികൃതർ കണ്ടെടുത്ത വാഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.