ലോക്കോ പൈലറ്റുമാർ ധർണ നടത്തി

ഷൊർണൂർ: ഒഴിവുകൾ നികത്തുക, ക്രൂ ലിങ്കിലെ അപാകത പരിഹരിക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടികൾ രണ്ടായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക്കോ പൈലറ്റുമാർ സായാഹ്ന ധർണ നടത്തി. ഒാൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ നടന്ന ധർണ നഗരസഭ ചെയർപേഴ്സൻ വി. വിമല ഉദ്ഘാടനം ചെയ്തു. വി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ.സി. ജെയിംസ്, കെ.കെ. കേശവൻ, സുബിൻ ചക്രവർത്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.