നിപ വൈറസ്: ബോധവത്കരണ നടപടികളുമായി ഐ.എം.എ

മലപ്പുറം: നിപ വൈറസ് വ്യാപിക്കാതിരിക്കുന്നതിനുള്ള ബോധവത്കരണ നടപടികളുമായി മുന്നോട്ടു പോവുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന-ജില്ല ഭാരവാഹികളായ ഡോ. ഇ.കെ. ഉമ്മർ, ഡോ. യു.വി. സീതി, ഡോ. പരീത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടം എന്ന നിലയിൽ എല്ലാ ഡോക്ടർമാർക്കും പാരാ മെഡിക്കൽ സ്റ്റാഫിനും പ്രത്യേക ശിൽപശാല നടത്തി ചികിത്സ സമയത്ത് നടത്തേണ്ട മുൻകരുതലിനെക്കുറിച്ച് ബോധവാൻമാരാക്കും. സന്നദ്ധ സംഘടനകളും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുമൊക്കെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നടത്തുന്ന ബോധവത്കരണ പരിപാടികളിലും മറ്റും ഐ.എം.എ പ്രതിനിധികൾ ആവശ്യമെങ്കിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.