മലപ്പുറം: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷ ഭാഗമായി ഗ്രാമപഞ്ചായത്ത്, നഗരസഭതലത്തിലുള്ള ജൈവവൈവിധ്യ പരിപാലന സമിതിയുടെ കൺവീനർമാർക്കുള്ള ശിൽപശാലയും പരിശീലനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ ഹൈദ്രോസ് കുട്ടി, ജനകീയാസൂത്രണം കോഓഡിനേറ്റർ എ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ജൈവവൈവിധ്യ വിഭാഗം റിസോഴ്സ്പേഴ്സൻ ശങ്കരനാരായണൻ തിരൂർ, കില ഫാക്കൽറ്റി കെ. ബാലകൃഷ്ണൻ എ.ആർ നഗർ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത്, നഗരസഭ പരിധിയിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതിയെ സജീവമാക്കുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡൻറ് അല്ലെങ്കിൽ നഗരസഭ അധ്യക്ഷൻ ചെയർമാനായ സമിതിയിൽ സെക്രട്ടറിയെ കൂടാതെ ഭരണസമിതി നിർദ്ദേശിക്കുന്ന ആറ് വിദഗ്ധരും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.