ചിറ്റൂർ: തമിഴ്നാട്ടിൽനിന്ന് കടത്താൻ ശ്രമിച്ച 400 ഗ്രാം കഞ്ചാവുമായി കോഴിക്കോട് നീലേശ്വരം കുറ്റിയേരി കുന്നിന്മേൽ മുഹമ്മദ് അജ്നാസിനെ (25) ചിറ്റൂർ എക്സൈസ് സംഘം പിടികൂടി. ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. എക്സൈസ് ഇൻസ്പെക്ടർ പ്രശോഭ്, പ്രിവൻറിവ് ഓഫിസർമാരായ രാജേഷ് കുമാർ, സനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ മഹേഷ്, ശ്രീജിത്ത്, ഡ്രൈവർ ശെൽവകുമാർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. photo: pg1 _muhammad agnas
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.