എം.എൽ.എയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറിയത് ധിക്കാരപരം: മുസ്​ലിം ലീഗ്

മണ്ണാർക്കാട്: എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എൻ. ഷംസുദ്ദീ​െൻറ വസതിയിൽ ഒരുകൂട്ടം ചെറുപ്പക്കാർ അതിക്രമിച്ച് കയറി സഫീർ വധവുമായി ബന്ധപ്പെട്ട കാര്യത്തിൽ ആക്ഷേപിച്ചത് തികച്ചും ധിക്കാരപരവും അപലപനീയവുമാണെന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം അറിയിച്ചു. എം.എൽ.എയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടികളെടുക്കാൻ മേൽ കമ്മിറ്റിക്ക് സമർപ്പിക്കാനുമാണ് യോഗ തീരുമാനം. യോഗത്തിൽ ടി.എ. സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ. ഹംസ, സെക്രട്ടറിമാരായ അഡ്വ. ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, മണ്ഡലം ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ, എം.പി.എ. ബക്കർ മാസ്റ്റർ, തച്ചമ്പറ്റ ഹംസ, എം.കെ. ബക്കർ, മുഹമ്മദലി ആലായൻ, ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനിൽ, പുളിക്കൽ നാസർ, ഗഫൂർ കോൽക്കളത്തിൽ, കറൂക്കിൽ മുഹമ്മദാലി, ഹുസൈൻ കോളശ്ശേരി, അർസൽ എരേരത്ത്, അച്ചിപ്ര മൊയ്തു ഹാജി, കൊളമ്പൻ ആലിപ്പു ഹാജി, കളത്തിൽ ഹുസൈൻ, കെ.സി. അബ്ദുറഹ്മാൻ, സി. ഷഫീഖ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.