പാഴ്​വസ്​തു സമാഹരണ യജ്ഞം ഇന്നുമുതൽ

മലപ്പുറം: ഹരിതകേരള മിഷ​െൻറയും ശുചിത്വമിഷ​െൻറയും സഹകരണത്തോടെ കേരള സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി തിങ്കളാഴ്ച മുതൽ പാഴ്വസ്തു സമാഹരണ യജ്ഞം നടത്തും. പുനഃചംക്രമണം സാധ്യമല്ലാത്ത വസ്തുക്കൾ നാഗർകോവിൽ ആസ്ഥാനമായ സരോജിനി പൊന്നൈയ്യ ഫൗണ്ടേഷ​െൻറ സഹകരണത്തോടെയാണ് ശേഖരിക്കുക. ജില്ലയിൽ ഇതിനായി 201 കേന്ദ്രങ്ങൾ ഒരുക്കി. സാധാരണ പാഴ്വസ്തു വ്യാപാരികൾ വാങ്ങിക്കാത്ത ചെരുപ്പ്, ബാഗ് അടക്കമുള്ളവക്ക് ഡ്രൈവിൽ മുൻഗണന നൽകും. വൃത്തിയാക്കി തരംതിരിച്ച പാഴ്വസ്തുക്കൾ മാത്രമേ സ്വീകരിക്കൂ. മേയ് 21ന് കുപ്പിച്ചില്ല്, 22ന് ചെരിപ്പ്്, 23ന് ബാഗ്, 24ന് തെർമോക്കോൾ, 25ന് ഗുളിക സ്ട്രിപുകൾ, 26ന് പ്ലാസ്റ്റിക് കവറുകൾ എന്നിങ്ങനെയാണ് ശേഖരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.