ദേശീയപാത വികസനം: ധവളപത്രമിറക്കണമെന്ന് ആക്​ഷൻ കൗൺസിൽ

തേഞ്ഞിപ്പലം: ദേശീയപാത 66 ബി.ഒ.ടി ടോൾ പാതയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധവളപത്രമിറക്കണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ നേതൃയോഗം ആവശ്യപ്പെട്ടു. പൊളിച്ചുമാറ്റുന്ന വീടുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും എണ്ണം, മറ്റു നാശനഷ്ടങ്ങളുടെ വിവരങ്ങൾ, ടോൾ ബൂത്തുകളുടെ സ്ഥാനം, മേൽപ്പാതകൾ, അടിപ്പാതകൾ, ലോറിത്താവളങ്ങൾ എന്നിവയുടെ സ്ഥാനം മുതലായ വിവരങ്ങൾ അതിൽ ഉൾപ്പടുത്തണം. കാലിക്കറ്റ് സർവകലാശാലയിൽ ചേർന്ന യോഗം ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. കെ.പി. പോൾ, ടി.പി. തിലകൻ, ലബ്ബൻ കാക്കഞ്ചേരി, ടി.വി. ശ്രീധരൻ, ഇബ്രാഹിം ചേലേമ്പ്ര, പി.എം. അമീറലി, അബു പടിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.